പ്രിയദർശിനി ബസിൽ മോഷണം വ്യാപകം; തിരക്ക് മുതലെടുത്ത് മോഷ്ടാക്കൾ

 
Kerala

പ്രിയദർശിനി ബസിൽ മോഷണം വ്യാപകം; തിരക്ക് മുതലെടുത്ത് മോഷ്ടാക്കൾ

ബസിൽ സിസിടിവി ഇല്ലാത്തതു മൂലം അന്വേഷണം വഴി മുട്ടിയ അവസ്ഥയിലാണ്

Local Desk

കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ മോഷണം വ്യാപകമാകുന്നതായി പരാതി. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ബസിൽ തിരക്കേറുന്നതാണ് മോഷ്ടാക്കൾ മുതലാക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയിരുന്ന ഒന്നിലധികം സ്ത്രീകളുടെ ബാഗിൽ നിന്ന് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ബസിൽ തിരക്കേറിയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.

ബസിൽ സിസിടിവി ഇല്ലാത്തതു മൂലം അന്വേഷണം വഴി മുട്ടിയ അവസ്ഥയിലാണ്. തിരക്കേറിയ ബസുകളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും മറ്റു യാത്രക്കാരുടെ കൈയിലേക്ക് സ്വന്തം ബാഗ് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓഫിസ്, സ്കൂൾ സമയം തുടങ്ങുന്നതിനു മുൻപും ഓഫിസ് സമയത്തിനു ശേഷവുമുള്ള പ്രിയദർശിനി ബസുകളിൽ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതൽ ബസുകൾ നിരത്തിലിറക്കണമെന്ന ആവശ്യവും ശക്തമാണ്.