തിരുവനന്തപുരത്ത് വിദ്യാർഥിനികൾ തമ്മിൽ സംഘർഷം; മൂന്നുപേർക്ക് പരുക്കേറ്റു

 
file
Kerala

തിരുവനന്തപുരത്ത് വിദ്യാർഥിനികൾ തമ്മിൽ സംഘർഷം; മൂന്നുപേർക്ക് പരുക്കേറ്റു

ധനുവച്ചപുരം ഐടിഐയിലെ മൂന്നു വിദ്യാർഥിനികൾ തമ്മിലാണ് കയ്യാങ്കളിയും സംഘർഷവുമുണ്ടായത്

Namitha Mohanan

തിരുവനന്തപുരം: ധനുവച്ചപുരത്ത് വിദ്യാർഥിനികൾ തമ്മിൽ സംഘർഷം. മൂന്നു വിദ്യാർഥിനികൾക്ക് പരുക്കേറ്റു. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകിൽവച്ചായിരുന്നു സംഘർഷം.

ധനുവച്ചപുരം ഐടിഐയിലെ മൂന്നു വിദ്യാർഥിനികൾ തമ്മിലാണ് കയ്യാങ്കളിയും സംഘർഷവുമുണ്ടായത്. ഹോളി ആഘോഷത്തിനിടെയിലും ഇവർ തമ്മിൽ സംഘർഷമുണ്ടായതായാണ് വിവരം. ഇതിന്‍റെ തുടർച്ചയാണ് വെള്ളിയാഴ്ചത്തെ സംഘർഷവുമെന്നാണ് വിവരം.

സംഭവമറിഞ്ഞ് മറ്റ് വിദ്യാർഥികളും അധ്യാപകരുമാണ് ഇവരെ പിടിച്ച് മാറ്റിയത്. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ