വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം; നവവധുവിന്‍റെ വാരിയെല്ലും കാൽമുട്ടും അടിച്ചുപൊട്ടിച്ചു, ഭർത്താവ് അറസ്റ്റിൽ

 
Kerala

വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം; നവവധുവിന്‍റെ വാരിയെല്ലും കാൽമുട്ടും അടിച്ചുപൊട്ടിച്ചു, ഭർത്താവ് അറസ്റ്റിൽ

ഗുരുതരമായി പരുക്കേറ്റ അറഫാ ആശുപത്രിയിൽ ചികിത്സയിലാണ്

Manju Soman

തിരുവനന്തപുരം: നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് (28) ആണ് അറസ്റ്റിലായത്. 22 കാരിയായ ഭാര്യ അറഫാ നജുമുദീനിന്‍റെ വാരിയെല്ലും കാൽ മുട്ടും അടിച്ചുപൊട്ടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ അറഫാ ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 25നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടാം ആഴ്ച മുതൽ ആസിഫ് അറഫയെ ക്രൂരമായി മർദിച്ചിരുന്നു എന്നാണ് കുടുംബത്തിന്‍റെ ആരോപണം.

കഴിഞ്ഞ 17ന് അറഫാ തന്‍റെ അമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ആസിഫ് മർദിച്ചത്. മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും വലതു കാൽമുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. കൂടാതെ കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്