ഗതാഗത മന്ത്രി സി.പി. ജോൺ

 
Kerala

പണം നൽകണമെന്നുള്ളവർ ഓർഡിനറി ബസിൽ കയറാതിരിക്കുക: ഗതാഗത മന്ത്രി

സ്ത്രീകൾ ഈ പദ്ധതിയെ ഏറ്റെടുത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കിയിട്ടുള്ള ഓർഡിനറി ബസുകളിൽ പണം നൽകി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പണം നൽകണമെന്നുള്ളവർ ഓർഡിനറി ബസുകളിൽ കയറാതിരിക്കട്ടേ എന്നും മന്ത്രി പറഞ്ഞു. സൗജന്യ യാത്ര നടപ്പിലാക്കിയതോടെ ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ എട്ടിന് 7.5 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്തിരുന്നതെങ്കിൽ ജൂൺ 16ന് എടുത്ത കണക്ക് പ്രകാരം 11.84 ലക്ഷം സ്ത്രീകളാണ് ഓർഡിനറിയിൽ യാത്ര ചെയ്തത്. സ്ത്രീകൾ ഈ പദ്ധതിയെ ഏറ്റെടുത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്നത് പൂർണമായും തെറ്റായ പ്രചരാണമാണ്. ഒരു ഓർഡിനറി പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. രണ്ട് സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കി മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Get updates on WhatsApp

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ല, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല; കെ. മുരളീധരൻ

ക്യാംപിൽ വെള്ളമോ ആഹാരമോ ഇല്ല; സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ്

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര‍്യയുടെ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

പേരാമ്പ്രയിൽ ഡ്രൈവർ ബസിനുള്ളിൽ തൂങ്ങിമരിച്ചു