Kerala Secretariat 
Kerala

ഗൂഗിൾ മാപ്പ് നോക്കി സെക്രട്ടേറിയറ്റിലേക്ക് ‌വാഹനമോടിച്ചു കയറ്റിയ മൂന്നു പേർ പിടിയിൽ

കഴക്കൂട്ടത്തേക്ക് പോകാനായി ഗൂഗിൾ മാപ്പിൽ നോക്കി സഞ്ചരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വാദം.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ഗൂഗിൾമാപ്പിൽ നോക്കി വാഹനമോടിക്കുന്നതിനിടെ വഴി തെറ്റി സെക്രട്ടേറിയറ്റിക്ക് വണ്ടിയോടിച്ച് കയറ്റിയ മൂന്നു പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. കഴക്കൂട്ടത്തേക്ക് പോകാനായി ഗൂഗിൾ മാപ്പിൽ നോക്കി സഞ്ചരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വാദം.

സെക്രട്ടേറിയറ്റിന്‍റെ നാലാം ഗേറ്റ് വഴി വണ്ടിയോടിച്ച് കടത്താൻ ശ്രമിച്ചതോടെ പൊലീസുകാർ വാഹനം തടയുകയായിരുന്നു. മൂന്നു പേരും മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മാതാപിതാക്കളുടെ പരാതിയിൽ കേസ്

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടാത്തതിനു പിന്നിൽ രോഹിത് ശർമയും ലക്ഷ്മണും?

വിമർശനങ്ങൾക്ക് പിന്നാലെ ആഡംബര വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി