പ്രതീകാത്മക ചിത്രം

 
Kerala

പെരുമ്പാമ്പിനെ പിടികൂടി കറിവച്ച് കഴിച്ചു; തൃശൂരിൽ മൂന്ന് പേർ പിടിയിൽ

പ്രതികളും സുഹൃത്തുക്കളും ചേർന്ന് പാമ്പിനെ പിടികൂടി കഷണങ്ങളാക്കി പാചകം ചെയ്ത് കഴിക്കുകയായിരുന്നു

Sarath Nath MS

തൃശൂർ: പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്ത് കഴിച്ച മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിലെ മന്നമംഗളത്താണ് സംഭവം.

മന്നമംഗളം ചെറുകുന്ന് സ്വദേശികളായ ജിൻസൺ ജോസ് (36), ജിഷ്ണു (30), വിവേക് (30) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി പ്രതികളിലൊരാളുടെ വീടിന് സമീപത്താണ് പെരുമ്പാമ്പിനെ കാണപ്പെട്ടത്. തുടർന്ന് പ്രതികളും സുഹൃത്തുക്കളും ചേർന്ന് പാമ്പിനെ പിടികൂടി കഷണങ്ങളാക്കി പാചകം ചെയ്ത് കഴിക്കുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മന്നമംഗളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. ഷാജഹാന്‍റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

വീണ്ടും മാധ്യമ വിലക്കുമായി ട്രംപ്; എയർഫോഴ്സ് വണ്ണിൽ നിന്ന് സിഎൻഎന്നിനെ ഒഴിവാക്കും

ലൈംഗികാതിക്രമ കേസ്; ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്ങിനെ വെറുതെ വിട്ടതിനെതിരേ കോടതിയെ സമീപിച്ച് ഗുസ്തി താരങ്ങൾ

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതിക്ക് കുത്തേറ്റു, ആശുപത്രിയിൽ