പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

 
Kerala

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

1,140 മീറ്റർ നീളമുള്ള ജലപാതയിൽ 21 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 70 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത്.

Sarath Nath MS

ആലപ്പുഴ: പുന്നമടക്കായലിൽ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശകരമായ തുടക്കമായി. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ മത്സരം ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ എം. ലിജു, രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ് എംപിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്തു.

1,140 മീറ്റർ നീളമുള്ള ജലപാതയിൽ 21 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 70 വള്ളങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്നത്. വള്ളംകളി കാണാൻ ആയിരക്കണക്കിന് ആളുകളാണ് പുന്നമടയിൽ എത്തുന്നത്. ചെറുവള്ളങ്ങളുടെയും ചുണ്ടൻവള്ളങ്ങളുടെയും ഹീറ്റ്സ് പുരോഗമിക്കുകയാണ്. കൈനകരി വില്ലേജ് ബോട്ട് ക്ലബിന്‍റെ തലവടി ചുണ്ടൻ, കെടിബിസി ഫാൻസ് ക്ലബിന്‍റെ കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻ, ഐബിആർഎ കൊച്ചിന്‍റെ ആയാപറമ്പ് പാണ്ടി ചുണ്ടൻ, യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ എന്നിവരാണ് ആദ്യ ഹീറ്റ്സിൽ മത്സരിക്കുന്നത്.

മത്സരങ്ങൾ പൂർത്തിയായശേഷം ഡി.കെ. ശിവകുമാർ സമ്മാനവിതരണം നിർവഹിക്കും.

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി

എതിർ ടീമിലെ കളിക്കാരന്‍റെ കഴുത്തിൽ അടിച്ചു; മെസിക്ക് പിഴ|Video

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ