തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനമുണ്ടായ സ്ഥലം.

 
Kerala

വെടിക്കെട്ടുപുര സ്ഫോടനം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

മുണ്ടത്തിക്കോട് സ്ഫോടനം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ നിർദേശം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ അടിയന്തര ധനസഹായം

Thiruvananthapuram Bureau

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. സ്ഫോടനം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനായാണ് അന്വേഷണം നടത്തുക.

സ്ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നു 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിക്കും. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും.

പരിക്കേറ്റവര്‍ക്ക് 6 മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കലക്റ്ററുടെ ശുപര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിനീയമായ തുക ചികിത്സാ ധനസഹായമായി നല്‍കും. ആറു മാസത്തിലധികം ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

തെരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിന് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയ്തിട്ടുണ്ട്. ഇവ പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന തുക ജില്ലാ കലക്റ്ററുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കും.

ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും, ഡിഎന്‍എ മാച്ചിങ്ങിനായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (SOP) പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കി.

അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിച്ച നടപടി സാധൂകരിച്ചു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകള്‍ ഈ തുകയില്‍ നിന്നു ചെലവഴിക്കാന്‍ ജില്ലാ കലക്റ്റര്‍ക്ക് അനുമതി നല്‍കി.

സ്ഫോടനം കാരണം സമീപ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്‍റെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്ഡിആര്‍എഫില്‍ നിന്നു തുക ലഭ്യമാക്കാനും ജില്ലാ കലക്റ്ററെ ചുമതലപ്പെടുത്തി.

ജനൽച്ചില്ല് പൊട്ടി 6 വയസുകാരിയുടെ കാലിൽ കുത്തിക്കയറി; മുണ്ടത്തിക്കോട് അപകടത്തിൽ സമീപവാസികൾക്കും പരുക്ക്

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ; അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തി

"ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ?": ആർ. ശ്രീലേഖ

'ക്രിസ്തീയഗാനം പാടിയതിൽ ഒരു തെറ്റുമില്ല, എല്ലാ മതസ്ഥരും ഒന്നിച്ചു നടത്തിയ പരിപാടിയാണ്'; നന്ദഗോവിന്ദത്തിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

'ഇത്തവണ വെടിക്കെട്ടില്ല', ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് തിരുവമ്പാടി: സർക്കാരിന്‍റെ തീരുമാനത്തിനൊപ്പമെന്ന് പാറമേക്കാവ്