ഭൂമി കുലുക്കമാണെന്നാണ് കരുതിയത്, ഒരു നിമിഷം പകച്ചു നിന്നു; സ്ഫോടനത്തിന്‍റെ ഞെട്ടലിൽ പ്രദേശവാസികൾ

 
Kerala

ഭൂമി കുലുക്കമാണെന്നാണ് കരുതിയത്, ഒരു നിമിഷം പകച്ചു നിന്നു; സ്ഫോടനത്തിന്‍റെ ഞെട്ടലിൽ പ്രദേശവാസികൾ

വാഹനങ്ങളടക്കം കുലുങ്ങിയെന്നും പ്രദേശവാസികൾ പറയുന്നു

Namitha Mohanan

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികൾ. ശബ്ദം കേട്ടപ്പോൾ ആദ്യം ഭൂകമ്പമാണെന്നാണ് വിചാരിച്ചതെന്നും വാഹനങ്ങളടക്കം കുലുങ്ങിയെന്നും പ്രദേശവാസികൾ പറയുന്നു.

ഭീകരമായ ശബ്ദമാണ് ഉണ്ടായത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നെന്നും പിന്നീടാണ് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചതാണെന്ന് മനസിലായതെന്നുമാണ് പരിസര പ്രദേശങ്ങളിലുണ്ടായിരുന്നവർ പറയുന്നത്.

വൈകിട്ട് 4 മണിയോടെയാണ് വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 7 മണി വരെയുള്ള കണക്കനുസരിച്ച് പതിമൂന്ന് പേരാണ് മരിച്ചത്. നിരവധി പേർ ചികിത്സയിലുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്‍റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. വെടിക്കെട്ടിന്‍റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി