കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം, പൂരാവേശത്തിൽ തൃശൂർ

 
Kerala

കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം, പൂരാവേശത്തിൽ തൃശൂർ

കിഴക്കൂട്ട് അനിയൻ മാരാർ ആണ് ഇത്തവണത്തെ മേളപ്രമാണി.

തൃശൂർ: പൂരാവേശത്തിന്‍റെ മാറ്റു കൂട്ടി ഇലഞ്ഞിത്തറ മേളം. ആയിരക്കണക്കിന് പേരാണ് ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനായി ക്ഷേത്രത്തിലെത്തിയത്. കിഴക്കൂട്ട് അനിയൻ മാരാർ ആണ് ഇത്തവണത്തെ മേളപ്രമാണി. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറ മേളത്തിന് ചുക്കാൻ പിടിക്കുന്നത്.

15 ഉരുട്ട് ചെണ്ട- ഇടംതല, 17 കുഴൽ, 17 കൊമ്പ്, 75 ഇലത്താളം, 75 വലംതല ചെണ്ട എന്നിവയാണ് മേളത്തിനായി ഉപയോഗിക്കുന്നത്. പാറമേക്കാവ് ദേവിയുടെ മൂലസ്ഥാനമാണ് ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു