Kerala

ഇന്ന് 8 ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറുകളിൽ‌ കേരളത്തിൽ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത.

മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം, തലസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇപ്പോഴും ചിലയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മി.മി മഴ ലഭിച്ചു.

ഇതുകൂടാതെ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു.

26-04-2023: പത്തനംതിട്ട, എറണാകുളം

27-04-2023: എറണാകുളം

28-04-2023: വയനാട്

29-04-2023: പാലക്കാട്

30-04-2023: എറണാകുളം, ഇടുക്കി

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു; രാത്രി 8ന് കടലാക്രമണ സാധ്യത, അതിവ ജാഗ്രത

താനൂർ കസ്റ്റഡി മരണം: 4 പൊലീസുകാർ അറസ്റ്റിൽ

സ്ത്രീത്വത്തെ അപമാനിച്ചു: ചോദ്യം ചെയ്യലിന് ഹാജരാകാൻ ദല്ലാൾ നന്ദകുമാറിന് നോട്ടീസ്

''എംഎല്‍എ ബസില്‍ കയറി മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ല'', മൊഴി നൽകി കണ്ടക്‌ടർ

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 80 രൂപ ഉയര്‍ന്നു