Representative image
Representative image 
Kerala

മൂടക്കൊല്ലിയിൽ വീണ്ടും പന്നികളെ കാണാതായി; കടുവയിറങ്ങിയതായി സംശയം

കൽപ്പറ്റ: വയനാട് മൂടക്കൊല്ലിയിലെ ഫാമിൽ നിന്ന് വീണ്ടും പന്നികളെ കാണാതായി. ആറു പന്നികളെയാണ് കാണാതായത്. കടുവയാണ് പന്നികളെ പിടികൂടിയതെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്. പന്നികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ പന്നിയുടെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതോടെ കടുവ ആക്രമണമാണെന്ന സംശയത്തിന് ആക്കം കൂടിയിരിക്കുകയാണ്. ചതുപ്പു പ്രദേശത്തു നിന്ന് കടുവയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ദിവസങ്ങൾക്കു മുൻപ് ഇതേ ഫാമിൽ നിന്ന് 20 പന്നികളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ പന്നിയുടെ ശരീരാവശിഷ്ടങ്ങൾ വനാതിർത്തിയിൽ നിന്ന് ലഭിച്ചു.

ഇതേത്തുടർന്ന് കടുവയെ പിടി കൂടുന്നതിനായി വനം വകുപ്പ് പ്രദേശത്ത് കൂടുകളും സ്ഥാപിച്ചു. എന്നാൽ കടുവ ഇതു വരെ കൂട്ടിൽ കുടുങ്ങിയിട്ടില്ല.

സിംഗപ്പൂർ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിൽ; തിങ്കളാഴ്ച കേരളത്തിലെത്തും

ഇൻസ്റ്റഗ്രാം പ്രണയം; മകനേയും ഭർത്താവിനേയും ഉപേക്ഷിച്ച് ഗർഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു

ഭർത്താവിനെ അവസാനമായൊന്നു കാണാനായില്ല; എയര്‍ ഇന്ത്യക്കെതിരേ യുവതി നിയമ നടപടിക്ക്

ടി20 ലോകകപ്പ്; യുഎ​സ്എ ടീമിൽ നിറസാന്നിധ്യമായി ഇന്ത്യക്കാർ

''ഭർത്താവിന്‍റെ ശാരീരിക പീഡനം തെറ്റല്ലെന്ന് പറയുന്ന പൊലീസുകാർ അപമാനമാണ്'', രൂക്ഷ വിമർശനുമായി പി. സതീദേവി