ടിനി ടോം, അൻസിബ ഹസൻ

 
Kerala

അൻസിബയുടെ പരാതി; ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ നൽകി

അൻസിബയ്ക്കെതിരായ ജിഹാദി പരാമർശത്തിലാണ് ടിനി ടോമിനെതിരേ കേസ്

Namitha Mohanan

കൊച്ചി: നടി അൻസിബയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി ടിനി ടോം. എറണാകുളം സെഷൻസ് കോടതിയിലാണ് അപേക്ഷ നൽ‌കിയത്. അൻസിബയ്ക്കെതിരായ ജിഹാദി പരാമർശത്തിലാണ് ടിനി ടോമിനെതിരേ കേസ്.

കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതി നിർദേശത്തിന് പിന്നാലെയാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ടിനിക്കെതിരേ ചുമത്തിയിരിക്കുന്നത്.