ടി.എൻ. പ്രതാപൻ

 
Kerala

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി വാങ്ങിയെന്ന ആരോപണം; പി.കെ. ഫിറോസിന് വക്കീൽ നോട്ടീസ് അയച്ച് ടി.എൻ. പ്രതാപൻ

10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരസ‍്യമായി മാപ്പ് പറയണമെന്നുമാണ് ടി.എൻ. പ്രതാപന്‍റെ ആവശ‍്യം

Aswin AM

തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും 8 കോടി രൂപ വാങ്ങി വോട്ട് മറിച്ചുവെന്ന നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റ് പി.കെ. ഫിറോസിന്‍റെ ആരോപണത്തിൽ നിയമനടപടിയുമായി മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ. തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ പി.കെ. ഫിറോസിന് വക്കീൽ നോട്ടീസ് അയച്ചു.

10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരസ‍്യമായി മാപ്പ് പറയണമെന്നുമാണ് ടി.എൻ. പ്രതാപന്‍റെ ആവശ‍്യം. പൊതുജീവിതത്തെയും വ‍്യക്തിത്വത്തെയും തകർക്കാനുള്ള ശ്രമമാണിതെന്നും തെരഞ്ഞെടുപ്പിനു മുൻപ് ഫിറോസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത് ഇടതുപക്ഷവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി