കേരള പൊലീസിന് അഭിമാന നേട്ടം; രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരിൽ കേരളത്തിൽ നിന്ന് 3 പേർ

 
Kerala

കേരള പൊലീസിന് അഭിമാന നേട്ടം; രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരിൽ കേരളത്തിൽ നിന്ന് 3 പേർ

ആര്‍. ആനന്ദ് ഐപിഎസ്, സാബു മാത്യു ഐപിഎസ്, വിജയ് ഭാരത് റെഢി ഐപിഎസ് എന്നിവരാണ് കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ചത്

Namitha Mohanan

പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിമാരിൽ കേരളത്തിൽ നിന്ന് 3 പൊലീസുകാർ. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് ഐപിഎസ് , കോട്ടയം ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഐപിഎസ്, കാസർഗോഡ് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഢി ഐപിഎസ് എന്നിവരാണ് കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ചത്.

ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റാണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്.

നേതൃത്വ പാടവം, ഫലപ്രദമായ ക്രമസമാധാന മാനേജ്മെന്റ്, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ, പൗരകേന്ദ്രീകൃതമായ പൊലീസിങ് എന്നിവയും പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അതാത് അധികാരപരിധികളിൽ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നൽകിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി പരിഗണിച്ചത്.