ടി.പി. ചന്ദ്രശേഖരൻ | മുഹമ്മദ് ഷാഫി

 
Kerala

ടിപി വധക്കേസ് പ്രതി ഷാഫിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചു

ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്

Namitha Mohanan

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് പരോൾ. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഷാഫിക്ക് 15 ദിവസത്തേക്ക് പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ പുറത്തിറങ്ങുക.

ഷാഫിക്ക് പരോൾ നൽകുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന് കാട്ടി ജയിൽ അധികൃതർ അപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിനെ കാണണമെന്ന് കാട്ടി ഹൈക്കോടതിയിൽ ഷാഫി പരോളിന് അപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലും ഷാഫി പരേളിനിറങ്ങിയിരുന്നു. ടിപി വധക്കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ നൽകുന്നത് കാട്ടി പലപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഷാഫിക്ക് വീണ്ടും ജാമ്യം അനുവദിച്ചത്.