file image
തിരുവനന്തപുരം: സീറാം സാംബശിവ റാവുവിനെ എക്സൈസ് കമ്മിഷണർ സ്ഥാനത്ത് നിന്നും എന്തിനാണ് മാറ്റിയതെന്ന ചോദ‍്യവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്‍. എക്സൈസ് കമ്മിഷണറുടെ മാറ്റം എക്സൈസിൽ നടക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്.
എക്സൈസ് കമ്മിഷണറെ മാറ്റുന്നതിന്‍റെ അടിസ്ഥാനം എന്താണെന്നു ചോദിച്ച ടി.പി. രാമകൃഷ്ണൻ അഴിമതിയിൽ മുങ്ങി കുളിക്കുന്ന സർക്കാരാണിതെന്ന് കൂട്ടിച്ചേർത്തു.
ഉദ‍്യോഗസ്ഥരെ മാറ്റാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്നാൽ അധികാര ദുർവിനിയോഗം നടത്തുകയാണ് ചെയ്യുന്നതെന്നും അഴിമതിക്ക് അനുകൂലമായ ഉദ‍്യോഗസ്ഥരെ പുനസ്ഥാപിക്കുന്ന നിലപാടാണ് മുഖ‍്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.