സമരം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് കേരളത്തെയാകും.

 
Kerala

കേരളത്തിൽ ദേശീയ പണിമുടക്കിനു തുടക്കം

വ്യവസായ, കാര്‍ഷിക, വാണിജ്യ, വ്യാപാരമേഖലകള്‍ പണിമുടക്കിന്‍റെ ഭാഗമായതിനാൽ കേരളത്തിൽ കടകമ്പോളങ്ങളടക്കം ഒഴിഞ്ഞു കിടക്കും

Thiruvananthapuram Bureau

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരേ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന് സംസ്ഥാനത്ത് തുടക്കം. വ്യവസായ, കാര്‍ഷിക, വാണിജ്യ, വ്യാപാരമേഖലകള്‍ പണിമുടക്കിന്‍റെ ഭാഗമായതിനാൽ കേരളത്തിൽ കടകമ്പോളങ്ങളടക്കം ഒഴിഞ്ഞു കിടക്കും.

പുതിയ തൊഴില്‍കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ദേശീയപണിമുടക്ക് നടത്തുന്നത്. സിപിഎം, സിപിഐ അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും കർഷകത്തൊഴിലാളി സംഘടനകളും സർക്കാർ-അധ്യാപക സംഘടനകളും സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്‍റെ ഭാഗമാണ്.

പ്രധാന തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കുന്നതോടെ ഷോപ്പിങ് മാളുകള്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, കലാലയങ്ങള്‍, പൊതുഗതാഗതം എന്നിവയെ പണിമുടക്ക് ബാധിക്കും.

കെഎസ്ആര്‍ടിസി സര്‍വീസുകളും സ്വകാര്യ ബസുകളും ഓട്ടൊ, ടാക്‌സി, തൊഴിലാളികളും സമരത്തിന്‍റെ ഭാഗമാകുന്നതിനാല്‍ പൊതുനിരത്തുകള്‍ ശൂന്യമായിരിക്കും. അതേസമയം, ബിജെപി അനുകൂല സംഘടനകള്‍ പണിമുടക്കിന്‍റെ ഭാഗമാകുന്നില്ല. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യസര്‍വീസുകള്‍ പതിവുപോലെ ഉണ്ടാകും. മെട്രൊ ട്രെയ്‌ൻ, വാട്ടർ മെട്രൊ സർവീസുകളെയും പണിമുടക്ക് ബാധിക്കില്ല.

അവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായും ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുകയെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ദേശീയ പണിമുടക്കില്‍ നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍‌വെന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കിയിട്ടുണ്ട്.

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്; വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കണമെന്ന് ആവശ‍്യം

നിരന്തരം വധഭീഷണി; സംരക്ഷണം തേടി 'തോക്കു സ്വാമി' ഹൈക്കോടതിയിൽ

വീട്ടുടമയുടെ വീട്ടിൽ നിന്ന് വജ്രം മോഷ്ടിച്ച ജോലിക്കാരനടക്കം രണ്ട് പേർ അറസ്റ്റിൽ

ഒമ്പതാം ക്ലാസിൽ ത്രിഭാഷാ നയം: ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യം