കോട്ടയം എംസി റോഡില്‍ ഗതാഗതം നിരോധിച്ചു

 
Kerala

കോട്ടയം എംസി റോഡില്‍ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചു

കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്‌

Sarath Nath MS

കോട്ടയം: എംസി റോഡില്‍ കോടിമത പാലത്തിന്റെ അപ്രോച്ച് റോഡില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം ജില്ലാ കലക്റ്ററുടെ നിര്‍ദേശപ്രകാരം നിരോധിച്ചു. പകരം ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപ്പാസ് ജങ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയ്ല്‍വേ ജങ്ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണര്‍കാട് ബൈപാസ് വഴി ഏറ്റുമാനൂര്‍ പട്ടിത്താനം എത്തി പോകണം.

Get updates on WhatsApp

എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജങ്ഷനില്‍ നിന്നും ബൈപാസ് റോഡ് വഴി മണര്‍കാട്, പുതുപ്പള്ളി വഴി തെങ്ങണയില്‍ എത്തി യാത്ര തുടരണം. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ കോട്ടയം ടൗണ്‍ ഒഴിവാക്കി മണര്‍കാട് ഏറ്റുമാനൂര്‍ ഭാഗങ്ങളില്‍ എത്തി യാത്രക്കാരെ കയറ്റണം.

ചങ്ങനാശേരി ഭാഗത്ത് നിന്നും കോട്ടയം ടൗണ്‍, മെഡിക്കല്‍ കോളെജ്, ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും സിമന്റ് കവലയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, അറുത്തൂട്ടി വഴി ചാലുകുന്ന് ജങ്ഷനില്‍ എത്തി സര്‍വീസ് നടത്തണം.

ചങ്ങനാശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജങ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാന്‍ കവല, കടുവാക്കുളം, കൊല്ലാട് വഴിയാണ് പോകേണ്ടത്.

ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളെജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലന്‍സുകളും മറ്റ് എമര്‍ജന്‍സി വാഹനങ്ങളും മണിപ്പുഴ ജങ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയില്‍ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജങ്ഷനില്‍ എത്തി പോകണം.

കോട്ടയം ടൗണില്‍ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജങ്ഷനില്‍ എത്തി കൊല്ലാട്, നാല്‍കവല, കടുവാക്കുളം ജങ്ഷനില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞ് സഞ്ചരിക്കണം.

"എനിക്ക് ഒറ്റ തന്തയെ ഉള്ളൂ, അത് മോദിയാണ്"; ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ