ഗതാഗതക്കുരുക്ക്; താമരശേരി ചുരത്തിൽ വെള്ളിയാഴ്ച വരെ കർശന നിയന്ത്രണം
file image
കോഴിക്കോട്: ഗതാഗതക്കുരുക്ക് മൂലം താമരശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിങ് അനുവദിക്കില്ലെന്നും ചുരം റോഡിൽ കൂട്ടം കൂടാൻ അനുവധിക്കില്ലെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ്ഐ സത്യൻ വ്യക്തമാക്കി. ഞായറാഴ്ച മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.