താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

 
Kerala

താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

ചുരത്തിൽ ഗതാഗതം നിരോധനം തുടരുമെന്നും ജില്ലാ കലക്റ്റര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു.

കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപത്ത് കുടുങ്ങി കിടന്ന വാഹനങ്ങളാണ് കയറ്റി വിട്ടത്. ചുരത്തിൽ ഗതാഗതം നിരോധനം തുടരുമെന്നും ജില്ലാ കലക്റ്റര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു.

തടസങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വ്യാഴാഴ്ച പരിശോധനകള്‍ നടത്തിയ ശേഷമാകും ചുരം റോഡ് പൂര്‍ണ്ണമായും ഗാതാഗതത്തിന് തുറന്നുകൊടുക്കുക.

ചൊവ്വാഴ്ച ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെ വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. ഇതോടെ റോഡ് ഗതാഗത സ്തംഭിക്കുകയായിരുന്നു.

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം യോഗ്യമാക്കുന്നത് വൈകും

'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പെന്ന് ചെന്നിത്തല

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജന. ആശുപത്രി വിവാദത്തിൽ

ജമ്മു പ്രളയം: മരണം 41 ആയി

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു