തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; റെയിൽവേ പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു

 
File
Kerala

തൃശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; റെയിൽവേ പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു

ആർപിഎഫ് ഇന്‍റലിജൻസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

Aswin AM

തൃശൂർ: തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിൽ ഇരുമ്പ് തൂണ് ക‍യറ്റി വച്ചാണ് ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം നടത്തിയത്. വ‍്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ തട്ടി ഇരുമ്പ് തൂൺ തെറിച്ചു പോയതിനാൽ വൻ അപകടം ഒഴിവായി.

ആർപിഎഫ് ഇന്‍റലിജൻസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തൃശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് ട്രെയിൻ അട്ടിമറി ശ്രമം നടന്നത്. ഗുഡ്സ് ട്രെയിനിന്‍റെ പൈലറ്റാണ് വിവരം റെയിൽവേ സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം