ഗതാഗത മന്ത്രി സി.പി. ജോൺ

 
Kerala

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്

അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കാനാണ് ഗതാഗത വകുപ്പിന്‍റെ നീക്കം

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കാനൊരുങ്ങി ഗതാഗത വകുപ്പ് . എല്ലാ ജില്ലകളിലും പ്രത‍്യേക ടീം രൂപീകരിക്കാനാണ് നീക്കം.

കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് മന്ത്രി ഇത്തരത്തിലൊരു നിർദേശം മുന്നോട്ടു വച്ചത്. ജില്ല‍യിലെ ആർടിഒ, പൊലീസ് ഇൻസ്പെക്റ്റർ, പൊതുമരാമത്ത് വകുപ്പ് അല്ലെങ്കിൽ ദേശീയപാത വിഭാഗം എഞ്ചിനീയർ, നാറ്റ്പാക്കിലെ വിദഗ്ധരായ ഉദ‍്യോഗസ്ഥർ തുടങ്ങിയവർ ഈ ടീമിന്‍റെ ഭാഗമാകും.