കണ്ണൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീ ദുർഗാമ്പിക വിദ്യാ നികേതനിൽ വെച്ചു പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സും വൃക്ഷത്തൈ നടീലും നടന്നു. അഖില ഭാരതീയ ഗ്രാഹക് പഞ്ചായത് കേരള യുടെ കണ്ണൂർ ജില്ലാ കൺവീനർ ശ്രീ ഹരികൃഷ്ണൻ ജിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
കണ്ണൂർ ജില്ലാ ഗ്രാഹക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ ഹർഷൻ, ശ്രീ സുനിൽ കുമാർ, ശ്രീ സുശാന്ത് ലാൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കണ്ണൂർ ജില്ലാ കൺവീനർ ശ്രീ ഹരികൃഷ്ണൻ ജി, നോർത്ത് കേരള കൺവീനർ സുനിത് എന്നിവർ സംസാരിച്ചു. കേരള ജൈവ കർഷക സമിതി തളിപ്പറമ്പ് താലൂക് സെക്രട്ടറി ശ്രീ സുകുമാരൻ പരിസ്ഥിതി അവബോധന ക്ലാസ് എടുത്തു. വൃക്ഷ തൈ നടീൽ ശ്രീ ഹരികൃഷ്ണൻ ജി സുകുമാരൻ ജി ദുർഗാമ്പിക വിദ്യാനികേതൻ പ്രിൻസിപ്പൽ ശ്രീ വിനോദ് ജി എന്നിവർ നിർവഹിച്ചു.