മോൺസൺ മാവുങ്കൽ

 
Kerala

ബലാത്സംഗ കേസിലെ വിചാരണ തടയണം; മോൺസൺ മാവുങ്കൽ സുപ്രീംകോടതിയിൽ

അഭിഭാഷകനായ പി. വിഷ്ണുവാണ് മോൺസണു വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്

Aswin AM

ന‍്യൂഡൽഹി: ബലാത്സംഗ കേസിലെ വിചാരണ തടയണമെന്നാവശ‍്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ‌ സുപ്രീംകോടതിയെ സമീപിച്ചു. അഭിഭാഷകനായ പി. വിഷ്ണുവാണ് മോൺസണു വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ബലാത്സംഗ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചെന്ന കേസിൽ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും ഇതേ പരാതിക്കാരിയെ പ്രായപൂർത്തിയായപ്പോൾ പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്നുമാണ് മോൺസൺ‌ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഇതേ ആവശ‍്യം മുന്നോട്ടു വച്ച് മോൺസൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്