ശ്രീറാം വെങ്കിട്ടരാമന്‍ |കെ.എം. ബഷീർ

 
file
Kerala

മാധ‍്യമ പ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ വിചാരണ ഓഗസ്റ്റ് 1 മുതൽ

തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക

Aswin AM

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട വാഹനാപകടക്കേസിൽ വിചാരണ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ‍്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രധാന പ്രതി.

രണ്ടാം പ്രതിയായ വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. സംഭവം നടന്ന് 7 വർഷം പൂർത്തിയാകാറാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെ.എം. ബഷീർ മരണപ്പെടുന്നത്. തിരുവനന്തപുരം നഗരത്തിൽ മ‍്യൂസിയത്തിന് സമീപത്തുള്ള പബ്ലിക് ഓഫിസിന് മുന്നിൽ‌ വച്ചായിരുന്നു അപകടം.

മിൽമ പാലിന് വില കൂട്ടി, ലിറ്ററിന് വർധിച്ചത് നാല് രൂപ; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ

''സാമ്പത്തിക പ്രതിസന്ധിക്കിടെ മോദി ഇറ്റലിയിൽ മിഠായി വിതരണത്തിനു പോയി'', പരിഹാസവുമായി കോൺഗ്രസ് | Video

'ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം'; അധിക്ഷേപങ്ങൾക്ക് മറുപടിയുമായി റിനി ആൻ ജോർജ്

സിൽവർലൈൻ പദ്ധതി റദ്ദാക്കി, പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടും; ജനപ്രിയ പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ

രക്ഷകനാകാൻ റിസ്‌വാന് കഴിഞ്ഞില്ല; സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ചരിത്ര ജയം, പരമ്പര തൂത്തുവാരി