ടി.വി. അനുപമ

 
Kerala

ജീവനക്കാരോട് മോശമായി പെരുമാറുന്നെന്ന് പരാതി: ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയുടെ പരാതിയിലാണ് നടപടി

Manju Soman

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്ന് ടി.വി. അനുപമയെ മാറ്റി. മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയുടെ പരാതിയിലാണ് നടപടി. ജീവനക്കാർക്കെതിരേ അനാവശ്യനടപടിയെടുക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുടെ സംഘടനയാണ് മന്ത്രി സി.പി. ജോണിനെ നേരിട്ട് കണ്ട് പരാതി നൽകിയത്.

തദ്ദേശ വകുപ്പ് സെക്രട്ടറിയായാണ് അനുപമയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഗതാഗത സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും ഏവിയേഷൻ, മെട്രോ, റെയിൽവേ എന്നിവയുടെ ചുമതല അനുപമയ്ക്ക് തന്നെയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ തദ്ദേശവകുപ്പിന്‍റെ അധികചുമതലയാണ് അനുപമയ്ക്കുണ്ടായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിയെത്തിയ ഡി. ബാലമുരളിക്കാണ് ഗതാഗത സെക്രട്ടറിയുടെ അധികചുമതല