എസ്ഐ ജി. ഗോകുൽ ഗോപാലും സിഐ സതീഷ് കുമാറും

 
Kerala

എസ്എഫ്ഐയുമായുള്ള പോരിൽ കന്‍റോൺമെന്‍റ് പൊലീസിൽ നടപടി; എസ്ഐയും സിഐയും അവധിയിൽ പ്രവേശിച്ചു

സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് ഇരുവരെയും വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു

Namitha Mohanan

തിരുവനന്തപുരം: എസ്എഫ്ഐയുമായുള്ള സംഘർഷ വിവാദത്തിൽ കന്‍റോൺമെന്‍റ് പൊലീസിൽ നടപടി. എസ്എഫ്ഐ നേതാക്കളുമായി നേരിട്ട് പോരിലേർപ്പെട്ട കന്‍റോൺമെന്‍റ് സിഐ സതീഷ് കുമാറും എസ്ഐ ജി. ഗോകുൽ ഗോപാലും അവധിയിൽ പ്രവേശിച്ചു.

സിറ്റി പൊലീസ് കമ്മിഷണർ നേരിട്ട് ഇരുവരെയും വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്. മുൻപ് എസ്എച്ച്ഒയുടെ ചുമതല വഹിച്ചിരുന്ന നാർക്കോട്ടിക് സി ഐ ഷാഫിക്കാണ് താൽക്കാലിക ചുമതല.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് - എസ്എഫ്ഐ സംഘർഷത്തിനിടെ ഹോസ്റ്റലിൽ വിദ്യാർഥികൾക്കെതിരേ ലാത്തിചാർജ് നടത്തിയത് മുതൽ കന്‍റോൺമെന്‍റ് സിഐയും എസ്ഐയും വിവാദത്തിലായിരുന്നു. പിന്നീട് എസ്ഐ ഗോകുൽ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതും അതിനിടെ എസ്എച്ച്ഒയുടെ 'പേടിച്ച് പോയെന്ന് പറഞ്ഞേക്ക്' എന്നുള്ള ഫെയ്സ്ബുക്ക് കുറിപ്പും വലിയ തോതിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നടപടി.