മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി file image
Kerala

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്‍റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

എടക്കര: പ്രായപൂർത്തിയാവാത്ത 2 ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തി്കകടി ആദിവാസി നഗറിലെ ശ്യാംജിൽ (17) കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരെയാണ് മരിച്ച നിലയിൽ കണണ്ടെത്തിയത്. കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്‍റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എടക്കര സിഐ എൻ.ബി.ഷൈജുവിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ രാത്രി പത്തരയോടെ നിലമ്പൂർ ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ വിട്ടു നൽകും.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്