സി.വി. ധനരാജ്
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിന്‍റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ബിജെപി പ്രവർത്തകരായ കെ. മനൂപ്, സി. ഷൈജു എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി.കെ. ലക്ഷ്മിപ്രിയ വെറുതെ വിട്ടത്.
ധനരാജ് കൊല്ലപ്പെടുന്നതിന് രണ്ടുമാസം മുൻപ് 2016 മേയ് 22നാണ് വീട് ആക്രമിച്ചത്. വീടിന്‍റെ ജനലുകൾ തകർക്കുകയും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുവരുത്തുകയും ചെയ്തെന്നാണ് ആരോപണം. ഇവരെ കൂടാതെ കേസിലെ മറ്റൊരു പ്രതിയായ എം. വൈശാഖിനെ നേരത്തെ തന്നെ കോടതി വെറുതെവിട്ടിരുന്നു. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയായിരുന്നു വീടാക്രമണക്കേസിലെയും പ്രതികൾ.