ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 2 മരണം

 
Kerala

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 2 മരണം

ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്

Namitha Mohanan

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. 12 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.

നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനായെത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്‍റിൽപോയി തിരികെ വരുമ്പോഴാണ് അപകടം. 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.

നാട്ടുകാർ ചേർന്ന് യാത്രക്കാരെ ഇടുക്കി മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിൽ 2 പേർ മരിച്ചിരുന്നു. ഇതിൽ പരുക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് മാറ്റി.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി