കേരളത്തിലെ 2 ട്രെയ്നുകൾ എൽഎച്ച്ബി കോച്ചിലേക്ക്

 
file image
Kerala

കേരളത്തിലെ 2 ട്രെയ്നുകൾ എൽഎച്ച്ബി കോച്ചിലേക്ക്

പാലക്കാട്-തൂത്തുകുടി പാലരുവി എക്സ്പ്രസ്, മധുര-ഗുരുവായൂർ എക്സ്പ്രസ് എന്നിവയാണ് എൽഎച്ച്ബി കോച്ചിലേക്ക് മാറുക

Sarath Nath MS

തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ടു ട്രെയ്നുകൾ ആധുനിക എൽഎച്ച്ബി കോച്ചിലേക്ക് മാറ്റുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പാലക്കാട്-തൂത്തുകുടി പാലരുവി എക്സ്പ്രസ്, മധുര-ഗുരുവായൂർ എക്സ്പ്രസ് എന്നിവയാണ് എൽഎച്ച്ബി കോച്ചിലേക്ക് മാറുക. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ 20നാണ് പാലരുവി എക്സ്പ്രസ് എൽഎച്ച്ബി കോച്ചിലേക്ക് മാറുന്നത്. 26 മുതൽ മധുര-ഗുരുവായൂർ എക്സ്പ്രസും എൽഎച്ച്ബി കോച്ചായി മാറും. ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ആധുനിക പാസഞ്ചർ കോച്ചുകളാണ് എൽഎച്ച്ബി. ഐസിഎഫ് കോച്ചുകൾക്ക് പകരമാണ് ഇവ ഉപയോഗിക്കുന്നത്. കൂടുതൽ സുരക്ഷയും യാത്രാ സുഖവും നൽകുന്നതാണ് എൽഎച്ച്ബി കോച്ചുകൾ.

യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യം പരിഗണിച്ച് പാലരുവി എക്സ്പ്രസിൽ ഒരു തേഡ് എസി കോച്ച് കൂടി അനുവദിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അമൃത എക്സ്പ്രസിനു കൂടി എൽഎച്ച്ബി കോച്ചുകൾ അനുവദിക്കാൻ റെയിൽവേ മന്ത്രാലയത്തോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം ഇക്കാര്യം യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ ജീവനും വിലപ്പെട്ടത്, സോനം വാങ്ചുക്കിന്‍റെ ആരോഗ്യനില ദിവസവും നിരീക്ഷിക്കണം; നിർദേശവുമായി ഹൈക്കോടതി

വിവാഹമോചിതനെന്ന് അറിയാൻ വൈകി; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍റെ സഹോദരൻ കൊന്നു

തിരുവോണം ബംപർ ഭാഗ്യക്കുറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു, ടിക്കറ്റ് തിങ്കളാഴ്ച മുതൽ വിപണിയിൽ, ഒന്നാം സമ്മാനം 30 കോടി!

പ്ര‌സവത്തിനു ശേഷം വൃക്കരോഗികളായി അഞ്ച് അമ്മമാർ; ദയാവധത്തിന് അപേക്ഷിച്ച് കുടുംബങ്ങൾ

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്