വൈസ് പ്രസിഡന്‍റിനെ തടഞ്ഞു; ഇടുക്കിയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തക‍ർക്കെതിരേ പാർട്ടിയിൽ നിന്ന് പുറത്താക്കി

 

file image

Kerala

വൈസ് പ്രസിഡന്‍റിനെ തടഞ്ഞു; ഇടുക്കിയിൽ രണ്ട് യൂത്ത് ലീഗ് പ്രവർത്തക‍രെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഇവർ വൈസ് പ്രസിഡന്‍റിനെ വഴിയിൽ തടഞ്ഞത്

Namitha Mohanan

ഇടുക്കി: രണ്ട് യൂത്ത് ലീഗ് പ്രവർത്തക‍രെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇടുക്കിയിൽ തൊടുപുഴയിലാണ് പ്രവർത്തകരെ അച്ചടക്ക നടപടി ഉണ്ടായത്. യൂത്ത് ലീഗ് ജില്ലാ ജോയിന്‍റ് സെക്രട്ടറി അൻഷാദ് കുറ്റിയാനി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.എം. ബാവ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

ഇരുവരും കഴിഞ്ഞയാഴ്ച തൊടുപുഴയിൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.എം. സലീമിനെ വഴിയിൽ തടഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് ഇവർ സലീമിനെ തടഞ്ഞത്. ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് കാട്ടിയാണ് നടപടി.

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം

ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതിന് ട്രംപിന് നന്ദി; പാക് പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം പങ്കുവച്ച് യുഎസ് പ്രസിഡന്‍റ്

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതിക്ക് കുത്തേറ്റു, ആശുപത്രിയിൽ

വിനോദയാത്ര സംഘത്തിന്‍റെ കാർ പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

പണം വാങ്ങിയിരുന്നത് വിദേശ അക്കൗണ്ടുകൾ വഴി, ബ്രാഞ്ചുകൾക്ക് ലൈസൻസില്ല; പാർവതി മായ ഷാജിയുടെ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത്