വെള്ളാപ്പള്ളി നടേശൻ | യു. പ്രതിഭ

 
Kerala

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നടപടിക്ക് പാർട്ടിയുടെ അനുമതി തേടി

അനുമതി തേടിയെങ്കിലും സിപിഎം ജില്ലാ നേതൃത്വം അനുമതി നൽകിയിട്ടില്ല

Namitha Mohanan

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരേ നിയമനടപടിക്ക് യു. പ്രതിഭ. നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു.

നിയമ നടപടിക്ക് അനുമതി തേടിയെങ്കിലും ജില്ലാ നേതൃത്വം അനുമതി നൽകിയിട്ടില്ല. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വെള്ളാപ്പള്ളി തനിക്കെതിരേ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇതിനെതിരേയാണ് പ്രതിഭ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

"കുറ്റപ്പെടുത്തിയാൽ ഇറങ്ങിയോടുമെന്ന് കരുതിയോ? ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ഞാന്‍"; കരൂരിലെത്തി വിജയ്

ബിഹാറിൽ വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം നേടിയത് 3,000ത്തിലധികം അധ‍്യാപകർ; എല്ലാവരെയും പിരിച്ചുവിടുമെന്ന് മന്ത്രി

കോതമംഗലത്തിന് സമീപം ദേശീയപാതയിൽ വാഹനാപകടം; എട്ട് പേർക്ക് പരുക്ക്

കുടുംബവഴക്ക്; ആലുവയിൽ യുവതിയെ സഹോദരൻ ക്രൂരമായി മർദിച്ചു

മണ്ണിടിച്ചിൽ ഉണ്ടായത് തുരങ്കപാത നിർമാണ പ്രദേശത്തിൽ നിന്ന് 200 മീറ്റർ മാറിയെന്ന് കൊങ്കൺ റെയ്ൽവേ