വി.ഡി. സതീശൻ

 
File photo
Kerala

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും

സര്‍ക്കാര്‍ രൂപീകരിച്ചശേഷം ഇതുവരെ യുഡിഎഫ് യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു

Thiruvananthapuram Bureau

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ മുന്നണി യോഗം 30ന് ചേരും. സര്‍ക്കാര്‍ രൂപീകരിച്ചശേഷം ഇതുവരെ യുഡിഎഫ് യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയിലാണ് യോഗം നടക്കുക.

മദ്യ നയമാകും യോഗത്തിലെ പ്രധാന അജൻഡ എന്നാണ് സൂചന. സര്‍ക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ പുരോഗതിയും വിലയിരുത്തിയേക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു വിവാദ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ സ്ഥാനവിഭജനവും നിയമനങ്ങളും, ഘടകകക്ഷി മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കുള്ള അനുമതിയിലെ കാലതാമസം എന്നീ വിഷയങ്ങളും അജൻഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമായിരിക്കും.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്