പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

 
Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിച്ചതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

MV Desk

കൊച്ചി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതുമായി ബന്ധപ്പെട്ട് കള്ള് ഷാപ്പ് ജീവനക്കാരനും ലൈസൻസിക്കുമെതിരേ കേസ്. 16 വയസുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് പറവൂർൃ ചെറായി റോഡിലെ ചേരായിപാടത്തിന് അരികിലുള്ള ഷാപ്പിലെത്തി കള്ളു കുടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

തിരിച്ചു പോകുന്നതിനിടെ ബസിൽ വച്ച് ഒരു പെൺകുട്ടി ഛർദിച്ചു. ബസ് ഇറങ്ങിയതിനു ശേഷം റോഡിൽ കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിച്ചതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

കുട്ടിയുടെ ഉള്ളിൽ അമിതമായി കള്ള് ചെന്നിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിലാണ് പറവൂർ പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല