.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കില
തൃശൂർ: പ്രാദേശിക ഭരണകൂടങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ഗവേഷണം, നയപിന്തുണ, അനുഭവ പരിചയാധിഷ്ഠിത പഠനം എന്നിവയില്‍ സഹകരണം ഉറപ്പാക്കി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില), ഐക്യരാഷ്ട്ര സഭ സര്‍വ്വകലാശാലയുടെ ഗവേഷണ സ്ഥാപനമായ യുഎൻയു-സിആർഐഎസും. കില ഡയറക്റ്റര്‍ ജനറല്‍ എ.നിസാമുദ്ദീന്‍ ഐഎഎസും, യുഎൻയു-സിആർഐഎസ് ഡയറക്റ്റര്‍ ഫിലിപ്പ് ഡി.ലോംബേര്‍ഡുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷും സന്നിഹിതനായിരുന്നു.
ഇതാദ്യമായാണ് യുഎൻയു-സിആർഐഎസ് കേരളത്തിലെ ഒരു സ്ഥാപനവുമായി ധാരണാപത്രത്തില്‍ എത്തുന്നത്. കേരളത്തിന്‍റെ നഗരവികസനം, കാലാവസ്ഥാ വ്യതിയാനം,വികേന്ദ്രീകൃത ഭരണകൂടം,സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കല്‍ തുടങ്ങിയ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന-ഗവേഷണങ്ങള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും-വിദ്യാര്‍ത്ഥികള്‍ക്കും ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാനും നൂതന ആശയങ്ങള്‍ രൂപപ്പെടുത്താനും ഈ സഹകരണം വഴിയൊരുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ധാരണാപത്രം അനുസരിച്ച് സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സംയുക്ത നയരൂപീകരണ പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, ശേഷി വര്‍ധന പ്രവര്‍ത്തനങ്ങള്‍, സ്റ്റുഡന്‍റ് എക്സ്ചേഞ്ച്, സംയുക്ത പ്രസിദ്ധീകരണങ്ങള്‍, വിവര-പ്രസിദ്ധീകരണ കൈമാറ്റം എന്നിവയില്‍ സഹകരണം നടപ്പാക്കും. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന കേരള അര്‍ബന്‍ കോൺക്ലേവിൽ മന്ത്രി എം.ബി. രാജേഷിന്‍റെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച താല്‍പര്യപത്രം കൈമാറിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്‍റ അനുമതികൂടി ലഭിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഓണ്‍ലൈന്‍ ആയി നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്,യുഎൻയു-സിആർഐഎസ് പ്രതിനിധി ഡോ. നന്ദിത മാത്യൂസ് എന്നിവരും പങ്കെടുത്തു.
കേരളത്തിലെ ഗ്രാമ-നഗര ഭരണകൂടങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനും ആഗോള തലത്തിലുള്ള അറിവുകള്‍ പങ്കുവെയ്ക്കുന്നതിനും ഈ ധാരണാപത്രം നിര്‍ണായകമാകും. ഐക്യരാഷ്ട്രസഭയുമായുള്ള സഹകരണം യാഥാര്‍ഥ്യമാകുന്നതോടെ കിലയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങും.
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കമ്പാരറ്റീവ് റീജിയണൽ ഇന്‍റഗ്രേഷൻ സ്റ്റഡീസ് (യുഎൻയു-സിആർഐഎസ് ) എന്നത് ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നാഷന്‍സ് യൂണിവെഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ്.