Kerala

കുസാറ്റ് അധ്യാപകന് യു.എസ് വിസിറ്റിങ് ഫെല്ലോഷിപ്പ്

സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളിലെ അക്കാദമിക അറിവുകളുടെ കൈമാറ്റം, പഠനനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍

MV Desk

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ, സെന്‍റർ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.അബേഷ് രഘുവരന്‍ യു.എസ്.ബ്യുറോ ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സിന്‍റെ ഇന്‍റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് അര്‍ഹനായി.

വാഷിംഗ്ടണ്‍ ഡി.സിയില്‍ ഡിസംബര്‍ 2 മുതല്‍ 23 വരെ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ യു.എസ്, ഇന്ത്യ, ജപ്പാന്‍, ആസ്ട്രേലിയ തുടങ്ങിയ ക്വാഡ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (STEM) വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളിലെ അക്കാദമിക അറിവുകളുടെ കൈമാറ്റം, പഠനനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കിയതെന്ന് മെറ്റ

വടകര ലഹരി കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ജാമ്യം

മെസിയുടെ കേരള സന്ദർശനം; പണമിടപാടിൽ 'ഫെമ' ലംഘനം

കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ‌ പ്രതികാരം; സ്കൂൾ ഉച്ച ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ