അള്‍ട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കുക; 3 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്

 
Kerala

അള്‍ട്രാവയലറ്റ് രശ്മികളെ ശ്രദ്ധിക്കുക; 3 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്

ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ

Ardra Gopakumar

തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിന്‍റെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ്. അള്‍ട്രാ വയലറ്റ് സൂചിക 9 ആണ് രേഖപ്പെടുത്തിയത്. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന ഓറഞ്ച് അലർട്ടാണ് ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടാതെ, ചെങ്ങനാശേരി (9), മൂന്നാർ (8) എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും കൊട്ടാരക്കര (7), കോന്നി (7), ചെങ്ങന്നൂര്‍ (7), പൊന്നാനി (7), തൃത്താല (7), ഒല്ലൂർ (6), കളമശേരി (6), വിളപ്പിൽശാല (6) എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അള്‍ട്രാ വയലറ്റ് സൂചിക 6 മുതൽ 7 വരെ‌യെങ്കിൽ യെലോ അലർട്ടും 8 മുതല്‍ 10 വരെ ഓറഞ്ച് അലർട്ടും 11നു മുകളിലേങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട്ട് നാലുപേർക്കും മലപ്പുറത്ത് രണ്ടുപേർക്കും രോഗബാധ

ഒബിസി പട്ടിക തിരുത്തി സുവേന്ദു സർക്കാർ

പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണം; സ്വന്തം രക്തംകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സമാജ്‌വാദി പാർട്ടി നേതാവ്

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള; കണ്ഠര് രാജീവര്, പി.എസ്. പ്രശാന്ത് അടക്കം 7 പ്രതികള്‍