വി. ജോയി

 
Kerala

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും; സംസ്ഥാന സമിതി യോഗത്തിൽ ധാരണ

എകെജി സെന്‍ററിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്തിരുന്നു

Aswin AM

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും. സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിൽ ഇതു സംബന്ധിച്ച് ധാരണയായി. മേയ് 10ന് നടക്കാനിരിക്കുന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെന്‍റർ വി. ജോയിയുടെ പേര് നിർദേശിക്കും.

ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിനായി ജില്ലയിലെ നേതാക്കളുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചർച്ച നടത്തിയിരുന്നു. എകെജി സെന്‍ററിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനെത്തുടർന്നാണ് വി. ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നേരത്തെ താത്കാലികമായി മാറ്റിയിരുന്നത്.

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല