നശിപ്പിക്കപ്പെട്ട ഫ്ലക്സ് ബോർഡുകൾ

 
Kerala

വർക്കലയിലെ എൽഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു; പൊലീസിൽ പരാതി

പ്രചാരണത്തിനായി സ്ഥാപിച്ച 25 ഓളം ഫ്ലക്സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്

Aswin AM

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കലയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വി. ജോയിയുടെ പ്രചാരണത്തിനായി സ്ഥാപിച്ച 25 ഓളം ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ.

വെട്ടൂർ ചുവടുതാങ്ങി ജംഗ്ഷൻ, റാത്തിക്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള ഫ്ലക്സ് ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ മറ്റു രണ്ടു ഇടങ്ങളിലായ സ്ഥാപിച്ചിരുന്ന കൊടിമരവും തകർത്ത നിലയിലാണ്.