കോട്ടയത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ 
Kerala

കോട്ടയത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

പ്രവാസിയിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ 60,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്

Namitha Mohanan

വൈക്കം: കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി.കെ. ആണ് വിജിലൻസ് പിടിയിലായത്. പ്രവാസിയിൽ നിന്നും പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

പ്രവാസിയിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ 60,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് വൈക്കത്തെ എസ്ബിഐയുടെ എടിഎമ്മിൽ വച്ച് 25,000 രൂപ കൈമാറുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം വിജിലൻസിന്‍റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റു ചെയ്തത്.

വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്: ഇഡിക്ക് അന്വേഷണം തുടരാൻ ഹൈക്കോടതിയുടെ അനുമതി

"വിജയ്‌യോട് അസൂയ തോന്നുന്നു": 15 വർഷമായി തെരുവിലാണെന്ന് പവൻ കല്യാൺ

പൊലീസുകാരന്‍റെ ബൈക്ക് കത്തിച്ച സംഭവം; രണ്ട് യുവതികൾ അറസ്റ്റിൽ

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗൺസിലർ പ്രശോഭ് സി. വത്സന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

'അമ്മ'യിൽ പരസ്യ പ്രതികരണത്തിന് വിലക്ക്; മൗനം തുടർന്ന് മുതിർന്ന താരങ്ങൾ