ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാർ നീഷ്മ, കീർത്തന, കാവ്യ.

 
Kerala

അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കേസില്‍ അന്വേഷണം നിര്‍ണായകമായ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നതിനിടെയാണ് സ്ഥലംമാറ്റം

Namitha Mohanan

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വടകര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്.

കേസില്‍ അന്വേഷണം നിര്‍ണായകമായ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നതിനിടെയുള്ള ഈ സ്ഥലംമാറ്റം അസ്വഭാവികമാണ്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണെന്നാണ് പ്രാഥമിക വിവരം.

അതേസമയം, കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞമാസമാണ് ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

പാർട്ടി തന്ന 4.5കോടിക്ക് കാറ് വാങ്ങി, എന്‍റെ പ്രാക്ക് അവർക്കുണ്ടാവും; ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന് പി.സി. ജോർജ്

ഓണാവേശത്തിലേക്ക് കേരളം; തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയ്ക്ക് മുഖ്യമന്ത്രി തിരികൊളുത്തി, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

സ്വന്തം തട്ടകത്തിൽ ഓസീസിന് അടിതെറ്റി; കളി പഠിപ്പിച്ച് ബംഗ്ലാദേശ്, ഇത് ചരിത്ര ജയം

അമിത് ഷായുടെ സന്ദർശനം; പ്രതിഷേധത്തിനൊരുങ്ങിയ വിദ്യാർഥികൾ കസ്റ്റഡിയിൽ

അമെരിക്കയിൽ സർവകലാശാലയിൽ വെടിവയ്പ്പ്; 19കാരൻ അറസ്റ്റിൽ