Kerala

സാങ്കേതിക തകരാർ: കണ്ണൂരിൽ വന്ദേഭാരത് നിർത്തിയിട്ടത് ഒന്നര മണിക്കൂർ

അഞ്ച് മണിയോടെ യാത്ര പുനരാരംഭിച്ചെങ്കിലും 500 മീറ്ററോളം മുന്നോട്ടു പോയതിനു ശേഷം ട്രെയിൻ വീണ്ടും നിർത്തിയിടുകയായിരുന്നു

MV Desk

കണ്ണൂർ: സാങ്കേതിക തകരാറുമൂലം കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍റെ യാത്ര വൈകുന്നു. വൈകുന്നേരം മൂന്നരയ്ക്ക് കണ്ണൂരിലെത്തിയ ട്രെയിൻ തുടർയാത്ര സാധ്യമാകാതെ ഒന്നര മണിക്കൂറോളം നിർത്തിയിട്ടു. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായി.

അഞ്ച് മണിയോടെ യാത്ര പുനരാരംഭിച്ചെങ്കിലും 500 മീറ്ററോളം മുന്നോട്ടു പോയതിനു ശേഷം ട്രെയിൻ വീണ്ടും നിർത്തിയിടുകയായിരുന്നു. ട്രെയിനിൽ നിന്നിറങ്ങാനാവാതെ വലഞ്ഞ യാത്രക്കാർ പരാതിയുമായി രംഗത്തെത്തി. എസി ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നില്ലായിരുന്നു. കംപ്രസിന്‍റെ പ്രശ്നമാണ് തകരാറിനു കാരണമെന്നാണ് അധികൃതർ പറയുന്നത്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്