സുധീർ

 
Kerala

വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരുന്ന 40 കാരൻ മരിച്ചു

വറ്റ മത്സ്യം കഴിച്ച 27 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു

Namitha Mohanan

തിരുവനന്തപുരം: വർക്കലയിൽ നിന്ന് വറ്റ മീൻ വാങ്ങി കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന 40 കാരൻ മരിച്ചു. വർക്കല സ്വദേശി സുധീർ ആണ് മരിച്ചത്. കഴിഞ്ഞ മാസം30 നാണ് വറ്റ കഴിച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് സുധീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം.

വറ്റ മത്സ്യം കഴിച്ച 27 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരാവസ്ഥയിലായ ചിലക്കൂര്‍ സ്വദേശിയായ 17 കാരന്‍ ഹാഷിം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

തീരപ്രദേശങ്ങളിൽ തുടർച്ചയായ 2 ദിവസം വറ്റച്ചാകരയായിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് ആരോഗ്യവകുപ്പ് മീനിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിരുന്നു. വെട്ടൂരില്‍ വിറ്റ മത്സ്യം കഴിച്ചാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. പിന്നാലെ വെട്ടൂരില്‍ വറ്റ മത്സ്യത്തിന്‍റെ വില്‍പന നിര്‍ത്തിവച്ചിരുന്നു.