വി.ഡി. സതീശൻ

 
Kerala

എ.കെ. ബാലന്‍റെ പ്രതികരണം സംഘപരിവാർ ലൈനിൽ; മുസ്ലീംവിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാർ തന്ത്രമെന്ന് വി.ഡി. സതീശൻ

ഗുജറാത്ത് മോഡൽ വർഗീയ പ്രചാരണമാണ് നടക്കുന്നതെന്ന് സതീശൻ

Jisha P.O.

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തര കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്ന എ.കെ. ബാലന്‍റെ പ്രതികരണം സംഘപരിവാറിന്‍റെ തീവ്രലൈൻ ക്യാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കുന്ന സംഘപരിവാർ തന്ത്രമാണിത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണിത്.

വെള്ളാപ്പള്ളിയുടെയും എ.കെ. ബാലന്‍റെയും പ്രസ്താവനകൾ കൂട്ടി വായിക്കണം.

ഗുജറാത്ത് മോഡൽ വർഗീയ പ്രചാരണമാണ് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു. സംഘപരിവാറും സിപിഎം നേതാക്കളും ഒരേ സ്വരത്തിൽ സംസാരിക്കുന്നു. ഇതിനെതിരേ മതേതര കേരളം ചെറുത്തുതോൽപ്പിക്കും. നാല് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്‍റെ കൂടെയായിരുന്നു. ബിനോയ് വിശ്വം എ.കെ. ബാലനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു

തീവ്ര ന്യൂനമര്‍ദം; 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

ഗാർഹിക പീഡനക്കേസിൽ ഭാര്യക്ക് വേണ്ടി വാദിച്ചു; അഭിഭാഷകന്‍റെ അച്ഛനെ കൊല്ലാൻ ശ്രമം

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; സിറാജിനൊപ്പം പന്തെറിയാൻ പ്രസിദ്ധ് കൃഷ്ണ? സൂചന നൽകി ഗിൽ

പിതാവിനെ കൊലപ്പെടുത്തിയശേഷം മെട്രൊ ട്രെയ്നിന് മുൻപിൽ ചാടി കൗമാരക്കാരൻ ജീവനൊടുക്കി

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് പൊട്ടിത്തെറിക്കും; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം