വി.ഡി. സതീശൻ

 

file image

Kerala

"വിമാനം ഒരുക്കിയത് ഒരു മലയാളി, അതിൽ എന്താണ് തെറ്റ്, ആവശ്യം വന്നാൽ ഇനിയും പോകും": വി.ഡി. സതീശൻ

താൻ ഡൽഹിയിൽ പോകുമ്പോൾ ഗൺമാനെ കൂടെ കൂട്ടാതെയാണ് പോകാറുള്ളതെന്ന് മുഖ്യമന്ത്രി

Manju Soman

തിരുവനന്തപുരം: മലപ്പുറത്തേക്ക് പോകാൻ വിമാനം ഒരുക്കിത്തന്നത് പരിചയക്കാരനായ ഒരു മലയാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ടതില്ലെന്നും ആവശ്യം വന്നാൽ ഇനിയും പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിൽ സ്വകാര്യ വ്യക്തികളുടെ ഹെലികോപ്റ്ററിലും മറ്റും യാത്ര ചെയ്തിട്ടുണ്ടെന്നും അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും വി.ഡി. സതീശൻ ചോദിച്ചു.

മലയാളിയായ ഒരാളാണ് എനിക്കു വിമാനം ഒരുക്കിയത്. അതിൽ എന്താണു തെറ്റ്? ആവശ്യം വന്നാൽ ഇനിയും പോകും. അതിൽ തെറ്റു കാണുന്നില്ല. മുഖ്യമന്ത്രിക്ക് വിമാനം ഒരുക്കിയതിന്റെ പേരിൽ ഔദാര്യം ചോദിച്ചുവരുന്നവരല്ല അവർ. ഉമ്മൻചാണ്ടി ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും അത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്. വിമാനം ഒരുക്കുന്നവർക്ക് ഒരു സൗകര്യവും നൽകുന്ന സർക്കാരല്ല ഇവിടെയുള്ളത്. പിണറായി പോയപ്പോൾ പേരു വെളിപ്പെടുത്തണമെന്ന് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. ഇതു ചർച്ച ചെയ്യേണ്ട കാര്യമില്ല.- വി.ഡി. സതീശൻ പറഞ്ഞു.

മന്ത്രി കെ.എം. ഷാജി സുഹൃത്തിന്‍റെ ആഡംബര വാഹനം ഉപയോഗിച്ചതിനേയും മുഖ്യമന്ത്രി ന്യായീകരിച്ചു. സംസ്ഥാന ധനസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തിൽ ധൂർത്ത് പാടില്ലെന്ന നിലപാടാണുള്ളത്. 2017ൽ വാങ്ങിയ വാഹനങ്ങളാണ് പല മന്ത്രിമാരും ഉപയോഗിക്കുന്നത്. കെ.എം.ഷാജി ഉപയോഗിച്ച ഔദ്യോഗികവാഹനം തകരാറ് വന്നതു കൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിച്ചത്. മുൻപും മന്ത്രിമാർ അത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാർ വിദേശത്ത് പോയതിൽ തെറ്റില്ലെന്നും സർക്കാരിന് ചെലവില്ലാതെ പോകുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് താൻ ചെയ്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. താൻ ഡൽഹിയിൽ പോകുമ്പോൾ ഗൺമാനെ കൂടെ കൂട്ടാതെയാണ് പോകാറുള്ളത്. ഒരാൾക്ക് ടിക്കറ്റ് എടുത്താൽ മതിയല്ലോ എന്ന് ഓർത്തിട്ടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി