വി.ഡി. സതീശൻ

 

file image

Kerala

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല, മറ്റൊരിടത്തേക്ക് മാറ്റണം; വി.ഡി. സതീശൻ

തിരുവനന്തപുരത്ത് നടന്ന പൊതു പരിപാടിയിൽ സംസാരിക്കവെയാണ് സതീശന്‍റെ പ്രതികരണം

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണിതെന്നും മൃഗശാല നെയ്യാർ പോലെ കാടുള്ള സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് സതീശന്‍റെ പ്രതികരണം. തിരുവനന്തപുരത്ത് നടന്ന പൊതു പരിപാടിയിൽ സംസാരിക്കവെയാണ് സതീശന്‍റെ പ്രതികരണം.

"തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തണമോ എന്ന് ചിന്തിക്കണം. അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്.

ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ട്. അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടത്" മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലുമായി കൂട്ടിയിടിച്ച് പാക് നാവികസേന കപ്പൽ

റെയ്ഡിനെത്തിയ പൊലീസ് കണ്ടത് വൻ മദ്യ ശേഖരം; ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

തലശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി, തെരച്ചിൽ

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ