കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും

 
Kerala

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

നീണ്ടകരയിൽ മുഖ്യമന്ത്രിയും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും കാണാതായവരുടെ വീടുകളിൽ സന്ദർശനം നടത്തി

Namitha Mohanan

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കാണാതായി 11 ദിവസം പിന്നിടുമ്പോൾ നീണ്ടകരയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗൗതം കൃഷ്ണന്‍റെ കുടുംബത്തെ സന്ദർശിക്കാനായാണ് മുഖ്യമന്ത്രി നീണ്ടകരയിലെത്തിയത്. തെരച്ചിൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ സതീശൻ രക്ഷാപ്രവർത്തനം വൈകിയെന്ന ആരോപണം നിഷേധിക്കുകയും ചെയ്തു.

അതേസമയം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു. ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുമെന്നും തെരച്ചിൽ ഊർജിതമായി നടക്കുന്നുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും മന്ത്രിമാർ കുടുംബത്തെ ആശ്വസിപ്പിച്ചു.

ഇൻഷുറൻസ് ചട്ടം അടക്കം പരിഷ്‌ക്കരിക്കുമെന്നും കടൽ ഭിത്തി നിർമാംണം അടിയന്തരമായി നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാപ്പു പറയണമെന്നതിന് പിന്നാലെ വികാരം മനസിലാവുന്നുണ്ടെന്നും ഒരാളെ കാണാതായ കുടുംബത്തിന്‍റെ വിഷമമാണതെന്നും അദ്ദേഹം പ്രതികരിച്ചു.