വി.ഡി. സതീശൻ

 
Kerala

"ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലി​പെരുന്നാ​ൾ"; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

"ബലി​പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം"

Namitha Mohanan

തിരുവനന്തപുരം: ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലി​പെരുന്നാ​ൾ ന​ൽ​കു​ന്ന​തെ​ന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബലി​പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണ​മെ​ന്നും വി​ശ്വാ​സി​ക​ൾ​ക്ക് ബ​ക്രീ​ദ് ആ​ശം​സ നേ​ർ​ന്നു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആഘോഷങ്ങൾ പ​ക​രു​ന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം ആഘോഷങ്ങളെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും വി​ശ്വാ​സി​ക​ൾ​ക്ക് ബ​ക്രീ​ദ് ആ​ശം​സ നേ​ർ​ന്നു. ത്യാഗത്തിന്‍റെയും സമത്വത്തിന്‍റെയും സമഭാവനയുടെയും സന്ദേശമാണ് ബക്രീദും ഹജ്ജ് കർമവും നല്‍കുന്നതെന്നു സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം​നിൽക്കാനും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവ​യ്ക്കാനും പ്രേരിപ്പിക്കുന്ന മാനവികതയും ബക്രീദ് ഉയർത്തിപ്പിടിക്കുന്ന​താ​യും പി​ണ​റാ​യി പ​റ​ഞ്ഞു.

ജാതിമത ഭേദമന്യേ സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാക്കാൻ ഈ പെരുന്നാൾ കാലത്തിന് സാധിക്കട്ടെ. വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്തി, സമാധാനവും ഐക്യവും നിറഞ്ഞ സമൂഹത്തിനായി ഒന്നിച്ച് നിൽക്കാ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പറ​ഞ്ഞു.

''വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത് ആർഎസ്എസ്, അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയം'': രാഹുൽ ഗാന്ധി

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട്

എസ്‌ബിഐ മാനേജറെ മർദിച്ച കേസിൽ എം. കരുണാനിധിയുടെ ചെറുമകൾ കയൽവിഴി അറസ്റ്റിൽ; സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

വെസ്റ്റ് ഇൻഡീസിനോട് നാണംകെട്ട തോൽവി; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ

ബെംഗളൂരുവിൽ റെയ്ൽ പാളത്തിൽ തലയില്ലാത്ത മൃതദേഹം; തല കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെ നിന്ന്